india

സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തൽ ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺ​ഗ്രസ്

By webdesk15

April 16, 2023

മുൻ കശ്‍മീരി ഗവർണ്ണർ സത്യപാൽ മലിക്കിന്റെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. പുറത്തുവന്ന വിവരങ്ങൾ മറയ്ക്കാൻ ശ്രമം നടക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. ബിജെപിയിലെ ഉന്നത നേതാവാണ് കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.പ്രധാനമന്ത്രിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയുടെ പ്രസ്താവനവിഷയത്തിൻ്റെ ഗൗരവം കൂട്ടുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഖാർഗെ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് സത്യപാല്‍ മല്ലിക് വെളിപ്പെടുത്തിയത് .