kerala

ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാണെന്ന് ഗതാഗത മന്ത്രി

By webdesk15

April 27, 2023

ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.കുട്ടികളെ കൂടി ബൈക്കിൽ അനുവദിക്കണമെങ്കിൽ കേന്ദ്ര നിയമത്തിലാണ് മാറ്റം വരേണ്ടത്. ഇളവ് വേണം എന്ന ആവശ്യം കേരളം കേന്ദ്രത്തോട് ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നത് ചർച്ച ചെയ്യാനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.