ഹൈദരാബാദ് തെലങ്കാനയില്‍ ഗട്‌ല വെങ്കടേശ്വരലുവിനെ യൂട്യൂബ് വീഡിയോ കണ്ടതിന് പിന്നാലെ കൊലപ്പെടുത്തുകയും കഷ്ണങ്ങളാക്കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി ആന്ധ്രപ്രദേശ് സ്വദേശിയായ പരിമി അശോക് (36) ആണ്.
സെപ്റ്റംബര്‍ 16നാണ് വീട്ടില്‍ വെച്ച് പ്രതികള്‍ വെങ്കടേശ്വരലുവിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യത മൂലം പണം മോഷ്ടിക്കാന്‍ ശ്രമിക്കുക എന്നാണ് പൊലീസ് കണ്ടെത്തിയത്. കുത്തി കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു.
മൃതദേഹം കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇരുചക്ര വാഹനവും മോഷ്ടിച്ച സ്വര്‍ണവും 2 കത്തികളും കണ്ടെടുത്തു. നിലവില്‍ മൂന്ന് പ്രതികളും പോലീസ് കസ്റ്റഡിയിലാണ്.