kerala

തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ 3പേര്‍ ഷോക്കേറ്റ് മരിച്ചു

By webdesk13

September 08, 2023

ചേര്‍ത്തല കണിച്ച്കുളങ്ങരയില്‍ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച 3 പേരും അതിഥി തൊഴിലാളികളാണ്. ബീഹാര്‍ സ്വദേശികളായ ആദിത്യന്‍, കാശി റാം, പശ്ചിമ ബംഗാള്‍ സ്വദേശി ധനഞ്ജയന്‍ എന്നിവരാണ് മരിച്ചത്.

ബീഹാര്‍ സ്വദേശികളായ ജാദുലാല്‍, അനൂപ്, അജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തല്‍ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

രണ്ട് ദിവസം മുമ്പാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തല്‍ ഇന്നാണ് പൊളിച്ചു മാറ്റിയത്. ഇവര്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായാണ് പുറത്തുവരുന്നത്. രണ്ടുപേരുടെ നില ?ഗുരുതരമാണ്. മരിച്ചവരുടെ പേരു വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.