kerala

തെന്മല ഡാമിന്റെ 3 ഷട്ടറുകള്‍ തുറന്നു

By webdesk18

December 14, 2024

ശക്തമായ മഴയില്‍ കല്ലടയാറ്റിലെ ജലനിരപ്പുയര്‍ന്നതിനാല്‍ തെന്മല ഡാമിന്റെ 3 ഷട്ടറുകള്‍ 5 സെന്റി മീറ്റര്‍ വീതം തുറന്നു. നിലവില്‍ ഡാമിന്റെ പരിസരത്ത് മഴ പെയ്യുന്ന സാഹചര്യമില്ലെങ്കിലും കല്ലടയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, പത്തനംതിട്ട അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോന്നി GD സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന കര്‍ശന നിയന്ത്രണമുണ്ട്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഇന്ന് മഴമാറി നില്‍ക്കുന്ന സാഹചര്യമാണുള്ളത്.