News

തിരുവനന്തപുരത്ത് അമിത വേഗത്തിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾക്ക് ദാരുണാന്ത്യം;ഒരാൾ ഗുരുതരാവസ്ഥയിൽ

By vismaya

March 09, 2026

തിരുവനന്തപുരം ആര്യനാട്–നെടുമങ്ങാട് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ഉഴമലയ്ക്കൽ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി 10.45ഓടെയാണ് അപകടം ഉണ്ടായത്.

കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശി ബിനോയ് (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവ് (21) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. ബൈക്കുകൾ അമിതവേഗത്തിലായിരുന്നതായാണ് പ്രാഥമിക സൂചന. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളും പൂർണമായി തകർന്നു.

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.