india

30 പേര്‍ കോണ്‍ഗ്രസിന്റെ താരപ്രചാരക പട്ടികയില്‍

By Test User

January 25, 2022

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ താര പ്രചാരക പട്ടിക പുറത്തിറക്കി. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുന്‍ ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ഗുലാം നബി ആസാദ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍, സച്ചിന്‍ പൈലറ്റ്, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരും താര പ്രചാരക പട്ടികയിലുണ്ട്.