crime

കണ്ണൂരിൽ വിവാഹദിവസം വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്നു

By webdesk14

May 03, 2025

കണ്ണൂർ: വിവാഹദിനത്തിൽ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി. കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ച എസ്.സുധി (27) യുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.

ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.