More
ഫലസ്തീൻ ആക്ഷനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനാവില്ലെന്ന് യുകെ കോടതി; ‘സർക്കാർ നിരോധനം നിയമവിരുദ്ധം’
ലണ്ടൻ: ഫലസ്തീൻ അനുകൂല സംഘടനയായ ‘ഫലസ്തീൻ ആക്ഷനെ’ ഭീകര സംഘടനയായി പ്രഖ്യാപിക്കാനാവില്ലെന്ന് ലണ്ടൻ ഹൈക്കോടതി. സംഘടനയെ യുകെ സർക്കാർ നിരോധിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു. 2025 ജൂലൈയിലെ സർക്കാർ നിരോധനത്തെ ചോദ്യം ചെയ്ത് ഫലസ്തീൻ ആക്ഷൻ സഹസ്ഥാപകയായ ഹുദ അമ്മോറി നൽകിയ പുനഃപരിശോധനാ ഹരജി പരിഗണിച്ചാണ് കോടതി വിധി.
ബ്രിട്ടീഷ് സർക്കാരുമായുള്ള മാസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സംഘടന ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. ഫലസ്തീൻ ആക്ഷനെ വിലക്കിയത് സംസാര സ്വാതന്ത്ര്യത്തിനും സമ്മേളന സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ജസ്റ്റിസ് വിക്ടോറിയ ഷാർപ്പ് അറിയിച്ചു.
ഫലസ്തീൻ ആക്ഷന്റെ സ്വഭാവം തീവ്രവാദ നിയമ പ്രകാരം വിലക്കാനുള്ള ഘടകമല്ലെന്ന് ജഡ്ജിമാരായ വിക്ടോറിയ ഷാർപ്പ്, ജോനാഥൻ സ്വിഫ്റ്റ്, കാരെൻ സ്റ്റെയ്ൻ എന്നിവർ കണ്ടെത്തി. ഫലസ്തീൻ ആക്ഷനെ നിരോധിക്കാനുള്ള തീരുമാനം അനാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, സർക്കാരിന് വേണ്ടി മന്ത്രിമാർ അപ്പീൽ നൽകുകയും വിഷയത്തിൽ കൂടുതൽ വാദം കേൾക്കുകയും ചെയ്യും വരെ നിരോധനം താത്കാലികമായി തുടരും.
2025ലാണ് സംഘടനയെ നിരോധിച്ച് ഉത്തരവിറങ്ങിയത്. ഫലസ്തീൻ ആക്ഷനിലെ അംഗത്വം, പരസ്യ പിന്തുണ, ചിഹ്നങ്ങളുടെ പ്രദർശനം എന്നിവ ക്രിമിനൽ കുറ്റമാണെന്നും ബ്രിട്ടനിലെ തീവ്രവാദ നിയമപ്രകാരം 14 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, സംഘടനയെ പിന്തുണച്ച് രാജ്യമെമ്പാടും നിരവധി പേർ തെരുവിലിറങ്ങി.
ഐ സപ്പോർട്ട് ഫലസ്തീൻ ആക്ഷൻ എന്നെഴുതിയ പ്ലക്കാർഡുൾപ്പെടെ ഉയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് രാജ്യവ്യാപകമായി ആയിരക്കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. 2700 പേരെയാണ് യുകെ ഭരണകൂടം തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. എന്നാൽ, നിരോധന നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് പൗരാവകാശ വക്താക്കളും സാമൂഹികപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
kerala
‘പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് വെട്ടിക്കുന്നു’: മഞ്ചേശ്വരത്ത് ബിജെപി നേതാവിനെതിരെ പരാതിയുമായി എകെഎം അഷ്റഫ് എംഎല്‍എ
കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബിജെപി നേതാക്കൾ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി പരാതി. ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് എ.കെ.എം അഷ്റഫ് എംഎൽഎ. ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരെ ഇആർഒയ്ക്ക് പരാതി നൽകി.
ബിജെപി നേതാവ് ഫോം 7 ഉപയോഗിച്ച് പ്രദേശത്തെ ചില വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള അപേക്ഷ നൽകിയെന്നാണ് ആരോപണം. ഈ നീക്കം ഫലം കാണാതെ വന്നതോടെ ഏഴ് പേരുടെ പേര് നീക്കം ചെയ്യാൻ ഓൺലൈൻ വഴി അപേക്ഷ നൽകുകയായിരുന്നു. പിന്നാലെ ഏഴ് പേർക്കും ഹിയറിങിന് ഹാജരാകാൻ നോട്ടീസ് ലഭിക്കുകയായിരുന്നു. ഇതിൽ ആറുപേർ സ്ഥിരമായി താമസം മാറിയവരാണെന്നും ഒരാൾക്ക് ഇന്ത്യൻ പൗരനല്ലെന്നും കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം വോട്ട് ചെയ്തവർക്കാണ് ഇപ്പോൾ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
kerala
ചൂട് കൂടി, തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 12 മുതല്‍ മെയ് 20 വരെയാണ് ക്രമീകരണം.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ നടത്തുന്ന പരിശോധനകളോടൊപ്പം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കും റോഡ് നിര്‍മ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട് ദൈനംദിന പരിശോധന എല്ലാ ജില്ലകളിലും ജില്ലാ ലേബര്‍ ഓഫീസര്‍ / ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ / അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-1 എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു ടീമുകള്‍ രൂപീകരിക്കും. ഈ ടീമുകള്‍ ബന്ധപ്പെട്ട മേഖലകളില്‍ എല്ലാ ദിവസവും പരിശോധന നടത്തുമെന്നും ലേബര്‍ കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.
പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തുന്നു. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12.00 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3.00 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നു.
kerala
‘ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ല; തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു’; നന്ദഗോവിന്ദം ഭജന്‍സ്
ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ്. അന്നേദിവസം തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, അന്നേദിവസം മറ്റൊരു പരിപാടി ഉള്ളതിനാല്‍ പോയില്ലെന്നുമാണ് വിശദീകരണം.
നടക്കാത്ത ഭജനയ്ക്ക് നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നാണ് ഒരു ബില്ലില്‍ പറയുന്നത്. അന്ന് വേദിയില്‍ ഭക്തി ഗാനസദസ് അവതരിപ്പിച്ചത് ഗായകന് ഇഷാന് ദേവും സംഘവുമായിരുന്നു. കൂടാതെ വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ പാട്ട് പരിപാടിയുടെ ചെലവ് രേഖപ്പെടുത്തിയിട്ടും ഇല്ല.
പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്നത് വന്‍ തട്ടിപ്പും ക്രമക്കേടുമെന്നാണ് കണക്കുകള്‍. പരിപാടിയില്‍ അടിമുടി ധൂര്‍ത്തെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. വ്യാപക പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെ കണക്കുകളില്‍ വ്യക്തത തേടാന്‍ ദേവസ്വം ബോര്‍ഡ് അടിയന്തര യോഗം വിളിച്ചു. ചിലവ് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവനും പറഞ്ഞു. സര്‍ക്കാരിനെയും ദേവസ്വംമന്ത്രിയേയും വിമര്‍ശിച്ച് പ്രതിപക്ഷവും രംഗത്തെത്തി.
-
kerala1 day agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
kerala1 day agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
india1 day ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india1 day agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
More1 day agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india1 day agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News1 day agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
-
kerala1 day agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
