ലിമ: ന്യൂസിലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി പെറുവും കടന്നു കൂടിയതോടെ 2018 റഷ്യ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളും തീരുമാനമായി. ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പാദത്തിനു ശേഷം സ്വന്തം തട്ടകത്തില്‍ ജെഫേഴ്‌സണ്‍ ഫര്‍ഫാന്‍, ക്രിസ്റ്റ്യന്‍ റാമോസ് എന്നിവരുടെ ഗോളുകളിലാണ് ലാറ്റിനമേരിക്കന്‍ ടീമായ പെറു ജയിച്ചു കയറിയത്.

റഷ്യ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഇവരാണ്:

1. റഷ്യ (ആതിഥേയര്‍)
2. ബ്രസീല്‍
3. ഇറാന്‍
4. ജപ്പാന്‍
5. മെക്‌സിക്കോ
6. ബെല്‍ജിയം
7. ദക്ഷിണ കൊറിയ
8. സൗദി അറേബ്യ
9. ജര്‍മനി
10. ഇംഗ്ലണ്ട്
11. സ്‌പെയിന്‍
12. നൈജീരിയ
13. കോസ്റ്ററിക്ക
14. പോളണ്ട്
15. ഈജിപ്ത്
16. ഐസ്‌ലാന്റ്
17. സെര്‍ബിയ
18. പോര്‍ച്ചുഗല്‍
19. ഫ്രാന്‍സ്
20. യൂറുഗ്വായ്
21. അര്‍ജന്റീന
22. കൊളംബിയ
23. പാനമ
24. സെനഗല്‍
25. മൊറോക്കോ
26. തുനീഷ്യ
27. സ്വിറ്റ്‌സര്‍ലാന്റ്
28. ക്രൊയേഷ്യ
29. സ്വീഡന്‍
30. ഡെന്‍മാര്‍ക്ക്
31. ഓസ്‌ട്രേലിയ
32. പെറു

ഇറ്റലി, ഹോളണ്ട്, അമേരിക്ക തുടങ്ങിയ ടീമുകളുടെ അഭാവം ശ്രദ്ധിക്കപ്പെടുന്ന ലോകകപ്പില്‍ ഇത്തവണ അറബ് ലോകത്തു നിന്ന് അഞ്ച് ടീമുകളുണ്ട്. അടുത്തവര്‍ഷം ജൂണിലാണ് റഷ്യയില്‍ ലോകകപ്പ് അരങ്ങേറുക.