gulf

മനുഷ്യ നന്മയുടെ 34 കോടി; റഹീമിന്റെ മോചനത്തിന് കൈയയച്ച് സഹായിച്ച് കേരളം

By webdesk13

April 12, 2024

34 കോടി രൂപയുടെ ലക്ഷ്യം തൊട്ട് അബ്ദുൽ റഹീം നിയമ സഹായ സമിതി. സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ മോചനത്തിന് വേണ്ടിയാണ് കേരളം ഒന്നടങ്കം രംഗത്തിറങ്ങി ഇത്രയും തുക ദ്രുതഗതിയിൽ സമാഹരിച്ചത്. മുസ്ലിംലീഗിന്റെ ഫറോക്കിലെ പ്രാദേശിക നേതാക്കൾ നേതൃത്വം നൽകിയ നിയമ സഹായ സമിതിയാണ് മോചനദ്രവ്യം സ്വരൂപിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങിയത്. കേരളത്തിലെ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക, സന്നദ്ധ പ്രവർത്തകർ ഈ സംരംഭത്തെ കൈയയച്ച് സഹായിച്ചു.

പെരുന്നാൾ ദിനത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപകമായ ധനസമാഹരണം നടത്തി. ഇതിനായി തയ്യാറാക്കിയ പ്രത്യേക ആപ്ലിക്കേഷൻ വഴി അപ്പപ്പോൾ അപ്‌ഡേഷനുകൾ വന്നുകൊണ്ടിരുന്നു. മണിക്കൂറുകൾക്കകമാണ് കോടിക്കണക്കിന് രൂപ നൽകി മനുഷ്യ സ്‌നേഹികൾ ഈ മഹാ ദൗത്യത്തിന്റെ ഒപ്പം നിന്നത്. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലും ഫണ്ട് കളക്ഷൻ നടന്നിരുന്നു.