kerala

തെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും പോരാട്ട നായകന്‍ സീതിഹാജിയുടെ 34-ാം ഓര്‍മദിനം

By webdesk18

December 05, 2025

സാദിഖലി കൈനോട്ട് കാവനൂര്‍

രാഷ്ട്രീയ കേരളം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് അ ടുക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മികച്ച നിയമസഭാ സാമാജികനും ഒമ്പതാം കേരള നിയമസഭയില്‍ ചീഫ് വിപ്പുമായിരുന്ന സീതി ഹാജിയുടെ ഓര്‍മകള്‍ക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു. ചിരിയും ചിന്തയും ഒരുപോലെ കോര്‍ത്തിണക്കിയ ഏറനാടന്‍ശൈലിയിലൂടെ നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും പ്രസക്തമാണ്. ചീഫ് വിപ്പ് ആയിരിക്കെ അര്‍ബുദ ബാധയെ തുടര്‍ന്ന് 1991 ഡിസം ബര്‍ അഞ്ചിന് വിന് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം

സീതി ഹാജി തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത് ഒതായിയിലായിരുന്നു. മുപ്പത്തി രണ്ടാമത്തെ വയസില്‍ 1977ല്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ ഇതേ മണ്ഡലത്തില്‍ നിന്നും നിയമസഭാഗംമായി പിന്നീട് താനൂരില്‍ നിന്നാണ് നിയമ സഭഅംഗമായത്.

ഗവ:ചീഫ് വിപ്പായി അധികാര മേറ്റു ശേഷം സീതി ഹാജി അവസാനമായി ഔദ്യോഗികമായി പങ്കെടുത്തത് തന്റെ നാടായ എടവണ്ണയിലെ സ്വപ്ന സാക്ഷാത്കാരമായിരുന്ന പാലത്തിനു തറക്കല്ലിടല്‍ കര്‍മത്തിനായിരുന്നു. സീതി ഹാജിയുടെ വലിയ മോഹമായിരുന്നു എടവണ്ണ പാലം നിയമ സഭക്കകത്തും പുറത്തും ഈ പാലം യാഥാര്‍ഥ്യമാക്കുന്നതിനായി അദ്ദേഹം വാദിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു. ഐക്യമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം വീണ്ടും ഈ ആവശ്യം ബന്ധപ്പെട്ടവരുടെ മുമ്പില്‍ അവതരിപ്പിച്ചു. അന്ന ഇടത്തെ മുഖ്യമന്ത്രി കരുണാകരനോട് പാലത്തിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യം കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

1991 ഒക്ടോബര്‍ 20ന് ഈ പാലത്തിന് തറക്കല്ലിടിക്കാന്‍ സിതി ഹാജിക്കു കഴിഞ്ഞു. പാലത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി കരുണാകരന്റെ കൈകൊണ്ടു തന്നെ ആകണമെന്ന നിര്‍ബന്ധം സീതിഹാജിക്കുണ്ടായിരുന്നു. പാലത്തിന്റെ മോഹം മനസില്‍ വെച്ച് രോഗാവസ്ഥയില്‍ കഴിയുമ്പോഴും മുഖ്യമന്ത്രിയുടെ ഒഴിവിനുവേണ്ടി പരിപാടി ഒന്നിലേറെ തവണ മാറ്റിവക്കാനും അദ്ദേഹം സന്നദ്ധനായി ആദ്യമായി താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒതായിയിലെത്താന്‍ അരിക്കോട്-മൂര്‍ക്കനാട് വഴി 25 കി ലോമീറ്റര്‍ യാത്ര ചെയ്യണമായിരുന്നു. പാലം വന്നതോടെ ഇത് മൂന്നു കിലോ മീറ്ററായി ചുരുങ്ങി. 145 ലക്ഷം രൂപ ചെലവുവരുന്ന പാലം പൂര്‍ത്തിയാകുന്നതു കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അക്കാലത്ത് വികസനരംഗത്ത് എടവണ്ണയിലെ ഏറ്റവും ചെലവ കൂടിയ അദ്ദേഹത്തിന്റെ സ്മാരകമാകും പണി തീര്‍ത്ത ഈ പാലം. അതുകൊണ്ട് തന്നെ അതിന് അദ്ദേഹത്തിന്‍ന്റെ നല്ല ഓര്‍മകള്‍ സമ്മാനിച്ചു കൊണ്ട് സീതിഹാജി പാലം എന്ന് ഇതിന് നാമ കരണം ചെയ്തത്.