kerala

ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

By webdesk11

June 30, 2023

ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷന്‍ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജില്‍് പ്രസിദ്ധീകരിച്ചു.

Allotment Results എന്ന ലിങ്കിലെ Candidate Login ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്സ് വേര്‍ഡും നല്‍കി അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും കഴിയും. ഒന്ന് രണ്ട് അലോട്ട്മെന്റുകളില്‍ താത്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെന്റ് ലെറ്റര്‍ ആവശ്യമില്ല.

മൂന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 1 മുതല്‍ ജൂലൈ 4 വൈകുന്നേരം 4 മണി വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളില്‍ പ്രവേശനം നേടാം. മൂന്നാം അലോട്ട്മെന്റില്‍ വിദ്യാര്‍ഥികള്‍ക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഈ അലോട്ട്മെന്റില്‍ താത്കാലിക പ്രവേശനം അനുവദനീയമല്ല അതിനാല്‍ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.