കൊല്ലത്ത് മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം. കുട്ടിയുടെ കാലില്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വികൃതി കാണിച്ചതിന്റെ പേരിലാണ് ഇയാള്‍ കുട്ടിയുടെ കാലില്‍ പൊള്ളിച്ചത്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സിഡബ്ലുസിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.