News

മൂന്നാം ഏകദിനം: ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം; ന്യൂസിലാന്‍ഡിന് സെഞ്ച്വറികള്‍

By sreenitha

January 18, 2026

ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം. സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാന്‍ഡ് വലിയ സ്‌കോര്‍ ഉയര്‍ത്തിയത്.

ഡാരില്‍ മിച്ചല്‍ 131 പന്തുകളില്‍ നിന്ന് 137 റണ്‍സും ഗ്ലെന്‍ ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സും നേടി. അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്‍ 28 റണ്‍സ് സംഭാവന നല്‍കി. വില്‍ യങ് 30 റണ്‍സും നേടി.

ഇന്ത്യന്‍ ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ് 63 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിത് റാണ 84 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച് 43 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. കുല്‍ദീപ് യാദവും ഒരു വിക്കറ്റ് സ്വന്തമാക്കി. രവീന്ദ്ര ജഡേജക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും വിക്കറ്റെടുക്കാന്‍ സാധിച്ചില്ല.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ ജയങ്ങള്‍ വീതം സ്വന്തമാക്കിയതിനാല്‍, ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാകും.