india

ജാര്‍ഖണ്ഡില്‍ 66 കടകളില്‍ നിന്നായി 40 കിലോ തക്കാളി മോഷണം പോയി

By webdesk11

August 07, 2023

റാഞ്ചി: വില കുതിച്ചുയരുന്നതിനിടെ തക്കാളി മോഷണവും വര്‍ധിക്കുന്നു. ജാര്‍ഖണ്ഡിലെ പച്ചക്കറി മാര്‍ക്കറ്റിലെ വിവിധ കടകളില്‍ നിന്ന് 40 കിലോ തക്കാളിയാണ് മോഷ്ടിച്ചത്. 66 കടകളില്‍ നിന്നായാണ് മോഷണം. തക്കാളിയോടൊപ്പം 10 കിലോഗ്രാം ഇഞ്ചിയും രണ്ട് ലക്ഷം വിലമതിക്കുന്ന ത്രാസുകളും മോഷണം പോയിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കിലോക്ക് 250 രൂപയാണ് ഡല്‍ഹിയിലെ തക്കാളി വില.