crime

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്

By webdesk14

July 08, 2023

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. അട്ടപ്പാടി കള്ളമല താവളം സ്വദേശി മണികണ്ഠനെ(38)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം.

അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ എ.എസ്.പി. സുജിത്ത് ദാസ്, ഡിവൈ.എസ്.പി. ടി.കെ. സുബ്രഹ്മണ്യന്‍, ഇന്‍സ്പെക്ടര്‍ എന്‍.എസ്. സലീഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണം. പിഴയടക്കാത്തപക്ഷം ഒന്നരവര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം.