kerala

42 ലക്ഷം രൂപയുടെ വൈദ്യുതി കുടിശിക; എറണാകുളം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

By webdesk14

February 20, 2024

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് നടപടി. 42 ലക്ഷം രൂപയാണ് കളക്ട്രേറ്റിലെ ഓഫീസുകളുടെ കുടിശിക. കറണ്ട് ബില്‍ അടയ്ക്കാത്തത് 13 ഓഫീസുകളാണ്.

ഇന്ന് രാവിലെ ഓഫീസില്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് വൈദ്യുതി ഇല്ല എന്ന് തിരിച്ചറിഞ്ഞത്. പലരും യുപിഎസിന്റെ സഹായത്തോടെ ഡെസ്‌ക് ടോപ്പ് പ്രവര്‍ത്തിപ്പിച്ചാണ് ഓഫീസ് ജോലികള്‍ നിര്‍വഹിക്കുന്നത്. എന്നാല്‍ കടുത്ത ചൂടില്‍ ഫാന്‍ പോലും ഇടാന്‍ കഴിയാത്തത് പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.