എറണാംകുളം: നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ശ്രീനിവാസനുമായി 43 കൊല്ലം നീണ്ട സൗഹൃദം. ഞാനും ശ്രീനിയും ഒരുപാട് സിനിമയില്‍ അഭിനയിച്ചു. അദ്ദേഹത്തെ കുറിച്ച് പറയണമെന്ന ഒരു സാഹചര്യം വേണമെന്ന് എന്ന് ആഗ്രഹിച്ചിരുന്നു. അത് ഇങ്ങനെ ഒരു സാഹചര്യത്തില്‍ ആയെന്നത് ദുഖകരം. അദ്ദേഹം ചിരിക്കുന്നത് പോലും എന്‍ജോയ് ചെയ്താണ് എന്നദ്ദേഹം പറഞ്ഞു.
ഇതുവരെ സൗഹൃദത്തില്‍ ഒരു നീരസവും ഉണ്ടായിട്ടില്ല. എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിന്. നല്ല കഥയ്ക്ക് വേണ്ടി ഒരുവിട്ടുവീഴ്ച്ചയും ചെയ്യില്ല. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയില്‍ ശ്രീനി എനിക്ക് വേണ്ടി ഫൈറ്റ് ചെയ്തിരുന്നു. ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്. ഞങ്ങള്‍ ഒരുമിച്ച് നിര്‍മിച്ച ചിത്രമാണ് ‘കഥ പറയുമ്പോള്‍’ സൗഹൃദത്തിന്റെ സന്ദേശം കൊടുത്ത കഥയാണ്.
മമ്മൂക്കയുടെ അടുത്ത് ഞങ്ങള്‍ ഒരുമിച്ചാണ് കഥ പറഞ്ഞത്. അദ്ദേഹം പൈസ വാങ്ങാതെ അഭിനയിച്ചു. രണ്ടു ദിവസം മുന്‍പേയും ശ്രീനിവാസന്‍ വിളിച്ചിരുന്നു. ഇന്ന് രാവിലെ ഇത് കേള്‍ക്കുമ്പോള്‍ ഇത് തീരാ നഷ്ടമാണ്. ഒരുപാട് ഓര്‍മ്മകള്‍ തന്നിട്ട് വിട വാങ്ങിയെന്നും മുകേഷ് അനുശോചിച്ചു.