തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 440 രൂപ കൂടിയതോടെ നിരക്ക് 84,680 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപ കൂടി 10,585 രൂപയിലെത്തി. സെപ്റ്റംബര്‍ 23നാണ് മാസത്തിലെ ഉയര്‍ന്ന നിരക്കായ 84,840 രൂപ രേഖപ്പെടുത്തിയത്.
ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 11,548 രൂപയും പവന് 92,384 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റിന് ഗ്രാമിന് 8,661 രൂപയും പവന് 69,288 രൂപയുമാണ്. വെള്ളി ഗ്രാമിന് 159 രൂപയും കിലോഗ്രാമിന് 1,59,000 രൂപയുമാണ്.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നയം, ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ തുടങ്ങിയവയാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണങ്ങള്‍. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഉപഭോക്തൃ ആവശ്യം കൂടിയതും നിരക്ക് ഉയര്‍ന്നതിന് കാരണമായി.