Connect with us

crime

കാടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട് നിലയില്‍ 45 ബാഗുകള്‍; ഉള്ളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരഭാഗങ്ങള്‍, കോള്‍ സെന്റിലെ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്

Published

on

കോള്‍ സെന്റര്‍ ജീവനക്കാരുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. പടിഞ്ഞാറന്‍ മെക്‌സിക്കോ നഗരമായ ഗ്വാദലഹാരയില്‍ കാണാതായ എട്ടുപേരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വനത്തില്‍ നിന്ന് കണ്ടെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

45 ബാഗുകളാണ് അന്വേഷണസംഘം കാട്ടില്‍നിന്ന് കണ്ടെത്തിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരാവശിഷ്ടങ്ങള്‍ ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇത് ആരുടെ മൃതദേഹങ്ങളാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ദുഷ്‌ക്കരമായ മേഖലയായതിനാല്‍ അടുത്ത ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

മെക്‌സിക്കോ സംസ്ഥാനമായ ഹലിസ്‌കോയിലെ സപോപന്‍ നഗരത്തിലാണ് കഴിഞ്ഞാഴ്ച 8പേരെ കാണാതയത്. ഒരേ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്നവരാണ് എല്ലാവരും. രണ്ട് സ്ത്രീകളും 6ുരുഷന്മാരുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. കഴിഞ്ഞ മെയ് 20 മുതലാണ് ഇവരെ കാണാതായത്. എന്നാല്‍, വിവിധ ദിവസങ്ങളിലാണ് ജീവനക്കാരെ കാണാതായതായി എന്ന പരാതി ലഭിച്ചത്.

സംഭവത്തില്‍ ദുരൂഹത ശക്തമായതോടെയാണ് സമീപപ്രദേശങ്ങളിലെല്ലാം പൊലീസ് തിരച്ചില്‍ ശക്തമാക്കിയത്. ഇതിനിടെയാണ് ഗ്വാദലഹാരയിലെ വ്യവസായമേഖലയായ സപോപനിലെ ഒരു മലഞ്ചെരുവില്‍നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ 50ഓളം ബാഗുകള്‍ കണ്ടെത്തിയത്.
ഇവര്‍ ജോലി ചെയ്തിരുന്ന കോള്‍ സെന്റര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നതായി സംശയിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. സ്ഥാപനത്തില്‍നിന്ന് കഞ്ചാവും രക്തക്കറയുള്ള വസ്ത്രങ്ങളും കണ്ടെടുത്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കള്ളവോട്ട്; 92കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു, നടപടി

. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി.

Published

on

കാസര്‍കോട് കല്ല്യാശ്ശേരിയില്‍ 92 വയസുകാരിയുടെ വോട്ട് സി.പി.എം നേതാവ് രേഖപ്പെടുത്തി. ‘വീട്ടിലെ വോട്ട്’ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. കല്ല്യാശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

ദേവിയെന്ന 92 കാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിടെ ബൂത്ത് ഏജന്റ് കൂടിയായ ഗണേശന്‍ വോട്ട് ചെയ്തുവെന്നാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറാണ് പരാതി നല്‍കിയത്. കല്ല്യാശ്ശേരി നിയമസഭ മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്തില്‍ 164-ാം ബൂത്തില്‍ ഏപ്രില്‍ 18 നാണ് സംഭവം നടന്നത്.

വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനും വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മണ്ഡലം ഉപ വരണാധികാരി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

crime

വടകര മടപ്പള്ളിയില്‍നിന്ന് 3 കിലോ വെടിമരുന്ന് കണ്ടെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Published

on

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശി ഉള്‍പ്പടെയുള്ള മൂന്നുപേരെ പാനൂര്‍ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

പാനൂരിലെ ബോംബ് കേസിലെ പ്രതികള്‍ക്ക് എവിടെനിന്ന് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയെന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചോദ്യം ചെയ്യല്‍. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം.

Continue Reading

Trending