crime

എട്ടുവയസുകാരനെ പീഡിപ്പിച്ച 49കാരന് 40 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും

By webdesk13

May 18, 2023

പുനലൂര്‍: എട്ടു വയസുകാരനെ ലൈംഗികാതിക്രമം നടത്തിയ 49 കാരന് 40 വര്‍ഷം കഠിനതടവ്. കുളത്തൂപ്പുഴ തിങ്കള്‍കരിക്കകം വേങ്ങവിള വീട്ടില്‍ കെ. ഷറഫുദ്ദീനാണ് പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജില്ലാ ജഡ്ജി എം. മുഹമ്മദ് റയീസ് ശിക്ഷ വിധിച്ചത്. പ്രതി 70,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.

പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക് നല്‍കാനും കോടതി ഉത്തരവായി. പിഴത്തുക കൊടുക്കാത്ത പക്ഷം 18 മാസം കൂടി പ്രതി തടവ് അനുഭവിക്കേണ്ടിവരും. 2020 മെയിലാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്.

കുളത്തൂപ്പുഴ എസ്.ഐയായിരുന്ന വി. ജയകുമാര്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.