Environment

ഡൽഹിയിലും കശ്മീരിലും ഭൂചലനം

By webdesk13

June 13, 2023

ഉത്തരേന്ത്യയില്‍ ഭൂചലനം. കിഴക്കന്‍ ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി.

ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ ആഘാതത്തില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ഇളകുന്നതിന്റെ വിഡിയോകള്‍ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കഴിഞ്ഞ മാസവും ഡല്‍ഹിയില്‍ ഭൂചലനമുണ്ടായിരുന്നു.