ജമ്മു കശ്മീര്‍: ഗോ രക്ഷക് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് പരിക്ക്. ജമ്മു കശ്മീരില്‍ തല്‍വാര മേഖലയില്‍ ഒരു നാടോടി കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

കന്നുകാലികളുമായി സഞ്ചരിക്കുമ്പോള്‍ ഒരു സംഘം ഗോ രക്ഷക് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ സമീപത്തെ ആസ്പത്രിയിലേക്ക് മാറ്റി.

അതേസമയം അക്രമത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ തിരിച്ചറിഞ്ഞതായും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതികളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.