CPIM FLAG

kerala

കള്ളുഷാപ്പ് തുറക്കാന്‍ 5ലക്ഷം രൂപ വാങ്ങി; സിപിഎം നേതാവിന് എതിരെ പരാതി

By webdesk11

June 18, 2023

കള്ള് ഷാപ്പ് നടത്തിപ്പിന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പണം വാങ്ങിയതായി പരാതി. കള്ള് ഷാപ്പ് തുറക്കാന്‍ 5.50 ലക്ഷം രൂപ വാങ്ങിയെന്നാണ് ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി ലഭിച്ചത്.

പണം നല്‍കാതെ ഷാപ്പ് തുറക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.