മങ്കട: മങ്കട മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം 538 കോടി രൂപയുടെ വികസനം നടന്നതായി മഞ്ഞളാംകുഴി അലി എം.എല്‍.എ. 297 റോഡുകളും 23 സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങളും, 10 പൊതു കെട്ടിടങ്ങളും 7 പാലങ്ങളും 6 ആശുപത്രി കെട്ടിടങ്ങളും 5 കളിക്കളങ്ങളും,157 മിനി മാസ്റ്റ് ലൈറ്റുകളും, 25000 വീടുകളിലേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കിയതടക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഫണ്ടുകള്‍ നേടിയെടുത്ത് 538 കോടിയിലധികം രൂപയുടെ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിതയായി എം.എല്‍.എ അഭിപ്രായപ്പെട്ടു.
മങ്കട ഗവ. കോളജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിന് 8.66 കോടിയുടെ ഭരണാനുമതിയാവുകയും പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക്കില്‍ വിവിധ പ്രവ്യ ത്തികളിലായി 1.18 കോടി രൂപയുടെ പദ്ധതികള്‍ നടന്നു കൊണ്ടിരിക്കുന്നു. ഇലക്ട്രോണിക്‌സ് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 8കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിഗണനയിലാണ്. മങ്കട ഗവ. കോളജിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനു വദിച്ചു.
അങ്ങാടിപ്പുറം പോളി ടെക്‌നിക്കല്‍ കോളജിന് ഇലക്രോണിക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് എട്ടു കോടി രൂപയുടെ പ്രൊപ്പോസല്‍ ഭരണാനുമതിക്കായി സര്‍ക്കാര്‍ പരിഗണനയിലുണ്ട്. വിവിധ പദ്ധതികളിലായി 1.18 കോടി രൂപയുടെ പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. മങ്കട സി.എ ച്ച്.സി (5 കോടി), പുഴക്കാട്ടിരി ഗവ. ആശുപത്രി (രണ്ടുകോടി ),രാമപുരം സബ് സെന്റര്‍ കെട്ടിടം (നാല്‍പതുലക്ഷം) മങ്കട ആയുര്‍വേദ ഡിസ് പെന്‍സറി കെട്ടിടം (40), 25 സി.എച്ച്.സിയിലെ റാമ്പ് നിര്‍മ്മാണം ഉപകരണങ്ങള്‍ ( 50 ലക്ഷം).
അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിന് 20 കോടി അടക്കം വിവിധ റോഡുകള്‍ക്കായി ഫണ്ടുകള്‍ അനുവദിച്ചു. കൊളത്തൂര്‍ പാലം (10 കോടി), വള്ളിക്കാപറ്റ (2 കോടി), വെള്ളില കൊല്ലം തോട് കല്ലു വെട്ട് കുഴി പാലം (40 ലക്ഷം), പിച്ചാണിപ്പറമ്പ് തുടങ്ങിയ പാലങ്ങള്‍ക്കും ഫണ്ടുകള്‍ അനുവദിച്ചു. മണ്ഡലത്തിലെ 7 പഞ്ചായത്തുകളില്‍ 316 കോടി രൂപ വകയിരുത്തി 25,000ത്തില്‍ അധികം വീടുകളില്‍ ശുദ്ധജലം എത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി കേന്ദ്ര, കേരള സര്‍ക്കാരുകള്‍ സഹകരണത്തോടെ നടപ്പാക്കി വരുന്നു.
രാമപുരം, വേരും പുലാക്കല്‍, വെള്ളില യു.കെ പടി, പുളിക്കല്‍ പറമ്പ്, ശിശുവിഹാര്‍ കളിക്കളം എന്നിവയ്ക്കായി മൊത്തം1.15 കോടി വകയിരുത്തി.മണ്ഡലത്തിലെ മുഴുവന്‍ വാര്‍ഡുകളിലും എം.എല്‍.എ ആസ്തി വികസന പദ്ധതി യില്‍ നിന്നും 150 ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചു. മൂര്‍ക്കനാട് മില്‍മ പാല്‍പ്പൊടി ഉല്‍പാദന കേന്ദ്രം പൂര്‍ത്തീകരണത്തിന് 32 കോടി അനു വദിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ലഭ്യമാക്കി.
മണ്ഡലത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കും പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസിലേക്കും എം.എല്‍.എയുടെ പ്രാദേശി കവികസന ഫണ്ടില്‍നിന്ന് കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍ അനുബന്ധ ഉപകരണങ്ങള്‍ കൈമാറി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിന് 95 ലക്ഷം രൂപ അനുവദിച്ചു. മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ കെട്ടിട നിര്‍മ്മാണത്തിന് 35 ലക്ഷം, വലമ്പൂര്‍ വില്ലേജ് ഓഫീസ് 50 ലക്ഷം, അങ്ങാടിപ്പുറം വില്ലേജ് ഓഫീസ് 45 ലക്ഷം, കുറുവ ഗ്രാമപഞ്ചായത്ത് ഭിന്ന ശേഷി തൊഴില്‍ പരിശീലന കേന്ദ്രം 25 ലക്ഷം, വടക്കാങ്ങര അംഗന്‍വാടി കെട്ടിട നിര്‍മ്മാണം 20 ലക്ഷം, കടന്നമണ്ണ ഗവ. വെറ്ററിനറി ഡിസ്‌പെന്‍സറി നവീകരണം 10 ലക്ഷം.
മണ്ഡലത്തില്‍ വിവിധ മാരകരോഗങ്ങളാല്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് സി. എം. ഡി .ആര്‍. എഫ്. എസ് .സി ധനസഹായ പദ്ധതി മറ്റു പദ്ധതികള്‍ എ ന്നിവയില്‍ നിന്ന് 500ല്‍പരം ആളുകള്‍ക്ക് രണ്ട് കോടിയിലധികം രൂപ ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചു. വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയ 170 വനിതകള്‍ക്ക് തുടര്‍ പഠനത്തിന് സൗകര്യമൊരുക്കി. ഓരോടം പാലം – വെലോങ്ങര ബൈപ്പാസ് പ്രവൃത്തി പുനരുജ്ജീവിപ്പിച്ചു സ്ഥലം എടുക്കുന്നതിന് വേണ്ടി 3.5 കോടി രൂപ അനുവദിച്ചു.
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് റെയിവേക്ക് കുറുകെ ഏഴുകണ്ണി അണ്ടര്‍ ബൈപ്പാസിന് റെയില്‍വേയുടെ അനുമതി വാങ്ങി 3.12 കോടി രൂപ അനുവദിച്ചു.വള്ളിക്കാപ്പറ്റ ജി.എല്‍.പി സ്‌കൂള്‍ 1 കോടി, തിരൂര്‍ക്കാട് ആനക്കയം റോഡിന് 23 കോടിയടക്കം 538 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ നടന്നതായി എം.എല്‍.എ പറഞ്ഞു.