kerala

ഒറ്റ വീട്ടു നമ്പരില്‍ 59 പേര്‍; വോട്ടര്‍ പട്ടികയില്‍ തൃക്കാക്കര നഗരസഭയിലും തിരിമറി

By nazmiya nazreen

August 18, 2025

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ തൃക്കാക്കര നഗരസഭയിലും തിരിമറി. ഒറ്റ വീട്ടു നമ്പരില്‍ 59 പേര്‍ ഉള്‍പ്പെട്ടതായാണ് പരാതി. സംഭവത്തില്‍ ക്രമക്കേട് പരിഹരിക്കുമെന്ന് ജില്ലാ കലക്ടറും പ്രതികരിച്ചു. തൃക്കാക്കര നഗരസഭയിലെ തോപ്പില്‍ നോര്‍ത്ത് വാര്‍ഡിലെ ഒരു വീട്ടുനമ്പറില്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത് 59 പേര്‍. വോട്ടര്‍ പട്ടിക 2 ല്‍ 587 മുതല്‍ 647 വരെയുള്ള ക്രമ നമ്പരുകളിലാണ് തിരിമറി നടന്നിരിക്കുന്നത്.

ഇതര സംസ്ഥാനക്കാരെയും വാര്‍ഡിന് പുറത്തുള്ളവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആക്ഷേപമുണ്ട്. ഒറ്റ വാര്‍ഡില്‍ മാത്രം നാനൂറിലധികം വോട്ടുകള്‍ അനധികൃതമായി ചേര്‍ത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.