സോള്‍: ലോകത്ത് ഏറ്റവുമധികം 5ജി ഡൗണ്‍ലോഡ് വേഗത സൗദി അറേബ്യയ്ക്ക്. സൗദിയില്‍ 5ജിക്ക് ശരാശരി 377.2 എംബിപിഎസ് വേഗത്തില്‍ ഡൗണ്‍ലോഡ് സാധ്യമാവുന്നുണ്ടെന്ന്, ഈ മേഖലയിലെ വിവരങ്ങള്‍ പഠിക്കുന്ന ഓപ്പണ്‍ സിഗ്‌നല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 336.1 എംബിപിഎസ് വേഗമുള്ള തെക്കന്‍ കൊറിയയാണ് രണ്ടാം സ്ഥാനത്ത്.

ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 28 വരെ പതിനഞ്ചു രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തെക്കന്‍ കൊറിയയിലെ 5ജി ഡൗണ്‍ലോഡ് സ്പീഡ് 4ജി ശരാശരി വേഗത്തേക്കാള്‍ 5.6 ഇരട്ടിയാണ്.

സൗദിയില്‍ നെറ്റ് ഉപയോഗിക്കുന്നവരില്‍ 37 ശതമാനത്തിനും കുവൈത്തില് 27.7 ശതമാനത്തിനും തായ്‌ലന്‍ഡില്‍ 24.9 ശതമാനത്തിനും ഹോങ്കോങ്ങില്‍ 22.9 ശതമാനത്തിനുമാണ് നിലവില്‍ 5ജി കണക്്ടിവിറ്റി ലഭ്യമാവുന്നത്.