Career

2313 സ്‌കൂളുകളില്‍ സൃഷ്ടിക്കേണ്ടത് 6005 തസ്തികകള്‍; അധ്യാപക തസ്തിക 5906

By webdesk13

February 16, 2023

തിരുവനന്തപുരം: 2313 സ്‌കൂളുകളില്‍ നിന്നായി സൃഷ്ടിക്കേണ്ടത് 6005 തസ്തികകള്‍. ഇതുസംബന്ധിച്ച ശിപാര്‍ശ ധനവകുപ്പിന് കൈമാറിയതായും 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം പൂര്‍ത്തിയായതായും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

1106 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്‌കൂളുകളില്‍ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതില്‍ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99 ഉം ആണ്.

ഏറ്റവും കൂടുതല്‍ അധിക തസ്തികകള്‍ സൃഷ്ടിക്കേണ്ടത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 694 ഉം എയ്ഡഡ് മേഖലയില്‍ 889 ഉം തസ്തികകള്‍ ആണ് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകള്‍ പത്തനംതിട്ട ജില്ലയിലും. 62 തസ്തികകളാണ് ഇവിടെ സൃഷ്ടിക്കേണ്ടത്.