kerala

ബഫര്‍ സോണ്‍ വിഷയത്തില്‍ ലഭിച്ചത് 63,500 പരാതികള്‍

By webdesk11

January 08, 2023

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ ആശങ്കകള്‍ തുടരുന്നതിനിടെ പരാതി സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഇന്നലെ വൈകുന്നേരംവരെ 63,500 പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ ഫീല്‍ഡ് സര്‍വേ എങ്ങുമെത്താത്ത അവസ്ഥയിലാണ്. ലഭിച്ച പരാതികളില്‍ 24, 528 പരാതികളാണ് ഇതുവരെ പരിഹരിക്കാനായത്. 28,493 എണ്ണം കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് എന്‍വയോ ണ്‍മെന്റ് സെന്ററിന്റെ (കെ.എസ്.ആര്‍.ഇ.സി) അസറ്റ് മാപ്പറില്‍ അപ്ലോഡ് ചെയ്തു.

പരാതി അറിയിക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അതിനു കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.