Football

64 വര്‍ഷത്തെ കാത്തിരിപ്പ്; സുബ്രതോ കപ്പ് ജേതാക്കളായി കേരളം

By webdesk17

September 25, 2025

അറിപത്തിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജേതാക്കളായി കേരളം. കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് മത്സരിച്ചത്. ടൂര്‍ണമെന്റില്‍ ഗോകുലം കേരള എഫ്സിയാണ് ടീമിന് പരിശീലനവും സ്പോണ്‍സര്‍ഷിപ്പും നല്‍കിയത്.

ഫൈനല്‍ പോരാട്ടത്തില്‍ കേരളം (ഫാറൂഖ് എച്ച്എസ്എസ്) സിബിഎസ്ഇയെ (അമെനിറ്റി പബ്ലിക് സ്‌കൂള്‍, ഉത്തരാഖണ്ഡ്) 2-0 ന് പരാജയപ്പെടുത്തി. ജോണ്‍ സീന (20) , ആദി കൃഷ്ണയുമാണ് (60) കേരളത്തിനായി ഗോളുകള്‍ നേടിയത്.

ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ നേടിയ കേരള ടീം വഴങ്ങിയത് 2 എണ്ണം മാത്രമാണ്. വി പി സുനീര്‍ ആണ് ടീം ഹെഡ് കോച്ച്. മനോജ് കുമാര്‍ ആണ് ഗോള്‍ കീപ്പര്‍ കോച്ച്, ഫിസിയോ നോയല്‍ സജോ, ടീം മാനേജര്‍ അഭിനവ്, ഷബീര്‍ അലി, ജലീല്‍ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകള്‍. മുഹമ്മദ് ജസീം അലി ആണ് ടീം ക്യാപ്റ്റന്‍.