തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം സ്വര്‍ണക്കപ്പ് കിരീടം സ്വന്തമാക്കി കണ്ണൂര്‍. 1028 പോയിന്റോടെയാണ് കണ്ണൂര്‍ കിരീടമുറപ്പിച്ചത്. മുന്‍ ചാമ്പ്യന്‍മാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. ഏറ്റവും അവസാനമായി പുറത്തുവന്ന വഞ്ചിപ്പാട്ടിന്റെ ഫലവും അപ്പീലുകളുടെ ഫലവും പുറത്തുവന്നതോടെയാണ് കണ്ണൂര്‍ ജേതാക്കളായിരിക്കുന്നത്.
1023 പോയിന്റോടെയാണ് തൃശൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോഴിക്കോടുമായി ഒപ്പത്തിനൊപ്പം അവസാനദിവസം വരെ പോരാടിയെങ്കിലും അവസാനലാപ്പില്‍ തൃശൂര്‍ രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിക്കുകയായിരുന്നു. 1017 പോയിന്റുകളാണ് കോഴിക്കോടിന് ലഭിച്ചത്. സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസിനാണ് കിരീടം. തുടര്‍ച്ചയായി 13ാം തവണയാണ് ഗുരുകുലം എച്ച്എസ്എസ് നേട്ടം കരസ്ഥമാക്കുന്നത്.