india

കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികളുള്‍പ്പെടെ 7പേര്‍ തല്‍ക്ഷണം മരിച്ചു

By webdesk13

June 08, 2023

മധ്യപ്രദേശില്‍ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ജപ്പെടുന്നു. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം.

സിദ്ധിയിലെ ബരം ബാബ ഗ്രാമ പഞ്ചായത്തില്‍ രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ട ഏഴുപേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.