കോട്ടയം: അന്തര്‍ സംസ്ഥാന വാഹനപരിശോധനയ്ക്കിടെ കോട്ടയത്ത് നടത്തിയ എക്സൈസ് പരിശോധനയില്‍ 72 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ആന്ധ്ര പ്രദേശ് സ്വദേശികളായ രാജന്‍ പേട്ട ഷഹര്‍ഷാവാലി (25), ഷേക്ക് ജാഫര്‍വാലി (59) എന്നിവരെയാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് പത്തനാപുരത്തേക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിലാണ് രണ്ടുപേരും യാത്ര ചെയ്തിരുന്നത്. ബാഗിനുള്ളിലും ജാക്കറ്റിന്റെ ഉള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പിടികൂടിയ പ്രതികളെയും പണത്തെയും ഇന്‍കം ടാക്സ് വകുപ്പിന് കൈമാറിയതായും, പണത്തിന്റെ ഉറവിടം അന്വേഷിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.