kerala

മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണിയും തെറിവിളിയും

By webdesk14

November 02, 2023

മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ വധഭീഷണി. പൊലീസ് ആസ്ഥാനത്താണ് ഫോണ്‍ കോള്‍ വന്നത്. പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ 7-ാം ക്ലാസുകാരനാണെന്ന് മനസിലായത്.

കുട്ടി എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് വധഭീഷണി മുഴക്കി കോള്‍ ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 5നാണ് കോള്‍ വന്നത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെന കണ്ടെത്തിയത്.