kerala

സംസ്ഥാനത്ത് പനി ബാധിച്ച് 8 മരണം കൂടി; 12,728 പനി ബാധിതര്‍

By webdesk14

July 02, 2023

സംസ്ഥാനത്തു പനി ബാധിച്ച് ഇന്നലെ എട്ടുപേര്‍ കൂടി മരിച്ചു. രണ്ടു പേരുടേത് ഡെങ്കിപ്പനി മരണമെന്നും ഒരാളുടേത് എലിപ്പനി മരണമെന്നും സംശയമുണ്ട്. ഒരാള്‍ക്ക് എച്ച് വണ്‍ എന്‍ വണും സംശയിക്കുന്നു. പനി മരണം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് 12,728 പേര്‍ പനി ബാധിതരായി തുടരുന്നു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് കൂടുതല്‍ അപകടകാരിയാകുന്നത്. ശനിയാഴ്ച 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.