Culture

എട്ടു വയസ്സുകാരനുനേരെ വളര്‍ത്തുനായുടെ ആക്രമണം; തോളിലും കൈക്കും ഗുരുതര പരിക്ക്

By webdesk14

May 21, 2023

കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ വളര്‍ത്തുനായയുടെ കടിയേറ്റ് 8 വയസുകാരന് ഗുരുതര പരിക്ക്. ഫോര്‍ട്ട് കൊച്ചി വെളിമന്ദിരം പള്ളിക്ക് പിന്നില്‍ താമസിക്കുന്ന ഫ്രാന്‍സിസ് റയാന്റെ മകന്‍ ആല്‍ട്ടണ്‍ റോബര്‍ട്ടിനാണ് വലതു തോളിലും കൈക്കും കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.

വീടിനു മുന്നില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ നായ ഗെയ്റ്റ് ചാടിക്കടന്ന് കുട്ടിയെ ആക്രമിക്കുകയായിരുന്നു. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്.