kerala

88കാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് ജാമ്യം

By webdesk17

April 11, 2025

എമ്പത്തെട്ടുകാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജാമ്യം. പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തൊണ്ണൂറ്റിയൊന്നുകാരനായ പുത്തന്‍കുരിശ് സ്വദേശിക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജീവിത സായാഹ്നത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്നും ഇക്കാര്യം ഹര്‍ജിക്കാരനും ഭാര്യയും മനസിലാക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

സന്തോഷകരമായ ജീവിതമുണ്ടാകുമെന്ന പ്രത്യാശയോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി അറിയിച്ചു. കവി എന്‍എന്‍ കക്കാട് അവസാനനാളുകളില്‍ എഴുതിയ ‘സഫലമീ യാത്ര’ എന്ന കവിത ഉത്തരവില്‍ ചേര്‍ത്തിരുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം ഊന്നുവടികളാകണമെന്നാണ് കവിതയിലെ സന്ദേശം.