kerala

മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവര്‍ണര്‍; ബിജെപി നേതാക്കള്‍ക്കെതിരായ കേസുകളില്‍ ഉചിതമായി ഇടപെടണമെന്ന് ആവശ്യം

By Test User

December 01, 2022

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ പ്രതികളായ കേസുകളില്‍ ഉചിതമായ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വന്നു. വിവിധ കേസുകളില്‍ സര്‍ക്കാര്‍ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാര്‍ട്ടി നേതാക്കള്‍ നല്‍കിയ പരാതിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രിക്ക് കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ അയച്ച കത്താണ് പുറത്ത് വന്നത്. 2021 ജൂണ്‍ 10നാണ് കത്ത് കൈമാറിയത്.

പരാതികള്‍ സര്‍ക്കാറിന് കൈമാറുന്ന സാധാരണ നടപടി മാത്രമാണ് ഇതെന്നാണ് രാജ്ഭവന്‍ നല്‍കിയ വിശദീകരണം. കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറിലും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.