india

ഡല്‍ഹി എയിംസ്; ഹാക്ക് ചെയ്ത സെര്‍വറില്‍ നിന്ന് ഡാറ്റ വീണ്ടെടുത്തു

By Test User

December 14, 2022

ന്യൂഡല്‍ഹി: ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ഹാക്ക് ചെയ്ത സെര്‍വറുകളില്‍ നിന്ന് ഡേറ്റ വീണ്ടെടുത്തു. ചൈനയില്‍ നിന്നാണ് സെര്‍വര്‍ ഹാക്ക് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങള്‍ വ്യക്തമാക്കി. ഹാക്ക് ചെയ്ത സെര്‍വറുകള്‍ തിരികെപ്പിടിച്ചെങ്കിലും ഉടനടി തന്നെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലേക്ക് മാറില്ലെന്ന് എയിംസ് അധികൃതര്‍ വ്യക്തമാക്കി.

ആകെയുണ്ടായിരുന്ന നൂറു സെര്‍വറുകളില്‍ 5 എണ്ണമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കിങ്ങിനെ തുടര്‍ന്ന് ഒരാഴചയോളം എയിംസിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയിലായി.