kerala

കശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് മരണം; ശ്രീനഗറില്‍ സൈനിക വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം

By webdesk13

January 01, 2023

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ രജൗരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധാംഗ്രി മേഖലയിലാണ് വെടിവയ്പ്പുണ്ടായത്. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളടക്കമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

അതേസമയം ശ്രീനഗറില്‍ സൈനികര്‍ സഞ്ചരിച്ച സിആര്‍പിഎഫ് വാഹനത്തിന് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണവുമുണ്ടായി. എംകെ ചൗക്ക് മേഖലയില്‍ ആണ് സംഭവം. ആക്രമണത്തില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. പ്രദേശത്തെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ആക്രമണം ഉണ്ടായ രണ്ടിടങ്ങളിലും തിരച്ചില്‍ തുടരുകയാണ്.