kerala

നിറഞ്ഞ കൈയ്യടി നേടി നാടക മത്സരങ്ങള്‍

By webdesk13

January 04, 2023

അറുപതിയൊന്നാം കേരള സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം വേദിയായ സമൂതിരി സ്‌കൂളില്‍ നടന്ന ഹയര്‍സെക്കന്ററി വിഭാഗം നാടക മത്സരം അവതരണം കൊണ്ടും വിഷയത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമായി. 17 നാടകങ്ങളാണ് വേദിയിലെത്തിയത്. മുഴുവന്‍ നാടകങ്ങളും കൈയ്യടി നേടി. നിറഞ്ഞു കവിഞ്ഞ വേദിക്ക് മുന്നിലാണ് നാടക മത്സരങ്ങള്‍ അരങ്ങേറിയത്.

കെ. ആര്‍ മീരയുടെ ആരാച്ചാര്‍, കരിങ്കോഴി, അയ്യങ്കാല, തുടങ്ങിയ നാടകങ്ങള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചുമെല്ലാം വേദിയില്‍ എത്തി. നിരന്തര പരിശീലനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയുമാണ് നാടകം വേദിയില്‍ എത്തിച്ചതെന്ന് പറയുന്നു അഭിനേതാക്കളായ മിടുക്കന്മാരും മിടുക്കികളും.