News

കറാച്ചി പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം; പൊലീസും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

By webdesk13

February 17, 2023

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കറാച്ചി പൊലീസ് മേധാവി ആസ്ഥാനത്ത് ഭീകരാക്രമണം. പോലീസ് ആസ്ഥാന സമീപത്ത് നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും തീവ്രവാദികളും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ആയുധധാരികളായ തീവ്രവാദികള്‍ പൊലീസ് മേധാവിയുടെ ഓഫീസില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. പത്തോളം തീവ്രവാദികള്‍ പൊലീസ് ആസ്ഥാനത്ത ഉള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തെ തുടര്‍ന്ന് പ്രദേശം പൊലീസും സൈന്യവും വളഞ്ഞിരിക്കുകയാണ്. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ ബന്ധപ്പെട്ട ഡിഐജിമാരോട് അവരുടെ സോണുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ ആയക്കാന്‍ നിര്‍ദേശം നല്‍കി. പൊലീസ് മേധാവിയുടെ ഓഫീസിന് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.