india

“ഇതിന് ആരെ കുറ്റം പറയും?”; മോദിയെ പരിഹസിച്ച് രാഹുല്‍

By Test User

May 01, 2022

രാജ്യത്തെ പിടിമുറുക്കിയ ഊര്‍ജ്ജ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് നിങ്ങള്‍ ആരെ കുറ്റം പറയും, ജവഹര്‍ലാല്‍ നെഹ്‌റുവിനേയോ, അതോ സംസ്ഥാന സര്‍ക്കാറുകളേയോ, അതുമല്ലെങ്കില്‍ ജനങ്ങളെയോ.., ട്വിറ്ററില്‍ രാഹുല്‍ ചോദിച്ചു.