Agriculture

വന്യമൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കണമെന്ന് മാധവ് ഗാഡ്ഗില്‍

By Chandrika Web

January 19, 2023

കടുവകളെയും മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കണമെന്ന് മാധവ് ഗാഡ്ഗില്‍. തദ്ദേശസ്ഥാപനങ്ങളെ ഇതിന് ഏല്‍പിക്കണം. കാട്ടുപന്നികളെ കൊല്ലാമെന്ന് ഗാഡ്ഗില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കാന്‍ വനത്തിലെ നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഗാഡ്ഗില്‍ സമിതിയുടെ ശുപാര്‍ശ വലിയ വിവാദമായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും കടുവ-പുലി-പന്നി ശല്യം രൂക്ഷമായിരിക്കവെയാണ് ഗാഡ്ഗിലിന്റെ ഉപദേശം. കടുവ സംരക്ഷണനയത്തില്‍ മാറ്റം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മാലിന്യപ്രശ്‌നമാണ് കടുവകള്‍ നാട്ടിലിറങ്ങുന്നതിന്റെ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.