Connect with us

Video Stories

പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടക്കുന്ന ആ മുഖത്ത് അവസാനമായി നല്‍കാന്‍ സാധിച്ച ചുംബനം ഞാനെന്റെ സൗഭാഗ്യമായി കരുതുകയാണ്: മുനവ്വറലി തങ്ങള്‍

Published

on

ഒരു വിശ്വാസി എങ്ങനെ ആയിരിക്കണമെന്നതിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു മഹാനായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ല്യാർ എന്ന അത്തിപ്പറ്റ ഉസ്താദ്. മറ്റുള്ളവർക്ക് സ്വാന്ത്വനവും സന്തോഷവും നൽകുന്ന അനുഗ്രഹീത സാന്നിധ്യമാണ് അദ്ദേഹത്തിന്റേത്.ഭൗതിക താല്പര്യങ്ങളോട് സന്ധി ചെയ്യാത്ത,സമ്പൂർണമായും ശരീഅ,ത്തിനു വേണ്ടി നിലകൊണ്ട പ്രശോഭിത വ്യക്തിത്വമായിരുന്നു അദ്ദേഹം.ഭൗതികമായ താല്പര്യങ്ങളും മറ്റും പണ്ഡിതന്മാരെ പോലും സ്വാധീനിക്കുന്ന ഇക്കാലത്ത് തീർത്തും വ്യത്യസ്തനായി,ജീവിതത്തിൽ അങ്ങേയറ്റം ലാളിത്യം കൈമുതലാക്കി തന്റെ കൂടെയുള്ളവരെ അള്ളാഹുവിലേക്ക് അടുപ്പിച്ചു നിർത്താൻ അഹോരാത്രം പരിശ്രമിക്കുകയായിരുന്നു ആ മഹാനായ സൂഫിവര്യൻ.

അദ്ദേഹം ഉലമാഇനെ, ഉമറാഇനെ,അഹ്ലുൽ ബൈത്തിനെ, അതിലെ കുഞ്ഞുങ്ങളെ പോലും ആദരവോടെ നോക്കി കണ്ടു.ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ ഞങ്ങളെ കണ്ടാൽ എഴുന്നേറ്റ് നിൽക്കുന്ന,ഞങ്ങളുടെ കൈപിടിച്ചു മുത്തുന്ന ഉസ്താദിനെ കണ്ട് അമ്പരന്നിട്ടുണ്ട്.പട്ടിക്കാട് ജാമി’അന്നൂരിയ പോലുള്ള സമസ്തയുടെ വലിയ സമ്മേളനങ്ങളിൽ,സ്റ്റേജിന്റെ ഏറ്റവും പിറകുവശത്ത് ദിക്റുകളിൽ മാത്രം ബദ്ധശ്രദ്ധനായിരിക്കുന്ന ഉസ്താദിനെയായിരുന്നു എന്നും കാണാൻ കഴിഞ്ഞിരുന്നത്.എന്റെ പിതാവ്,കുടുംബാംഗങ്ങൾ,പിതൃസഹോദന്മാർ തുടങ്ങി എല്ലാവരുമായും ആഴത്തിലുള്ള ആത്മീയബന്ധം അദ്ദേഹം സ്ഥാപിച്ചിരുന്നു.

2006 കാലത്ത്,മുസ്ലിം ലീഗിന് രാഷ്ട്രീയപരമായ പരാജയം സംഭവിച്ച ഘട്ടത്തിൽ,കോട്ടക്കലിൽ വെച്ച് പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി കൂടി രണ്ടു ദിവസങ്ങളിലായി നടന്ന ചർച്ചയുടെ സന്ദർഭം.അന്ന് ഉസ്താദിനെ പാണക്കാട്ടെക്ക്‌ ക്ഷണിച്ചു ദു’ആ ചെയ്യാനഭ്യർത്ഥിച്ചു.’സമുദായം ഞങ്ങളുടെ കൂടെയുണ്ട്.പക്ഷെ ഞങ്ങൾക്ക് തോൽവി സംഭവിച്ചു പോയി.അത് കൊണ്ട് വിജയത്തിന് വേണ്ടി ദു’ആ ചെയ്യണം.ഈ ദു’ആയിൽ അതിനുള്ള ഫത്ഹ് ഉണ്ടാവണം’.എന്നായിരുന്നു വസിയ്യത്ത്.അത് കേട്ട അദ്ദേഹം നിർബന്ധബുദ്ധ്യാ ആദ്യം പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് ദു’ആ ചെയ്യാനഭ്യർത്ഥിക്കുകയും ശേഷം അദ്ദേഹം ദു’ആ ചെയ്യുകയും ചെയ്യുകയുണ്ടായി. അത്രമേൽ അവർ പരസ്പര ബഹുമാനം വെച്ച് പുലർത്തിയവരായിരുന്നു എന്ന് സാരം.അത് കണ്ടാണ് ഞങ്ങളും വളർന്നത്.

ആ ജീവിതം തന്നെ ആത്മീയമായ ഔന്നത്യത്തിന്റേതായിരുന്നു. ഒപ്പം അതുല്യമായ വിദ്യദ്യാഭ്യാസ പ്രവർത്തനങ്ങളും അദ്ദേഹം സാധ്യമാക്കി എന്നതാണ് ആ ജീവിതത്തിന്റെ വ്യതിരക്തത.ചെന്നെത്തിയ ഇടങ്ങളിലെല്ലാം നിശബ്ദമായ ഒരു വിദ്യാഭ്യാസ വിപ്ലവം തന്നെ അദ്ദേഹത്തിലൂടെ നമുക്ക് കാണാൻ സാധിച്ചു.
അൽ ഐനിലെ സ്‌കൂളും,കാടാമ്പുഴയിലെ ഗ്രേസ് വാലി അടക്കമുള്ള സ്ഥാപനങ്ങളും,അവസാനമായി തുടങ്ങിയ ഫത്’ഹുൽ ഫത്ഹ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്ച്വൽ എഡ്യൂക്കേഷൻ) തുടങ്ങി ഉദാഹരണങ്ങളേറെ.ഫത്ഹുൽ ഫത്ഹിന്റെ ചുമതല വിനീതനായ എന്നെ ഏൽപ്പിക്കുമ്പോൾ അത് ഉസ്താദ് ഏല്പിച്ച മഹത്തായ ഒരു ദൗത്യമായാണ് ഞാൻ കണ്ടത്.പക്ഷെ ഇന്നുവരെ അതിന്റെ ആവശ്യങ്ങൾക്കായി ആരെയെങ്കിലും വിളിക്കാനോ വിളിപ്പിക്കാനോ അദ്ദേഹം ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ ചെയ്തില്ല.ഉസ്താദിന്റെ ‘മുഹിബ്ബീങ്ങൾ’തന്നെ അതിനു ധാരാളമായിരുന്നു.ഫത്ഹുൽ ഫത്ഹിന്റെ ചുമതല അദ്ദേഹം എന്നെ ഏല്പിച്ചത് ചാരിദാർത്ഥ്യജനകമായ സാമൂഹിക ഉത്തരവാദിത്വമായി കാണുകയാണ്.

യുവജന യാത്രയുടെ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ, ആലപ്പുഴയിലൂടെയുള്ള യാത്രാമധ്യെയാണ് ആ വിയോഗ വാർത്ത കേൾക്കുന്നത്. മറ്റൊന്നും ആലോചിച്ചില്ല. ഉടനെ തന്നെ യാത്ര നിർത്തി വെക്കുകയും ആ പരലോക മോക്ഷത്തിനായി ദുആ ചെയ്യുകയും ചെയ്തു. സഹപ്രവർത്തകരായ പി കെ ഫിറോസ്, ഫൈസൽ ബാഫഖി തങ്ങൾ, അഹമ്മദ് സാജു, സൈനുൽ ആബിദ് എന്നിവർക്കൊപ്പം ജനാസ സന്ദർശിക്കുകയും മയ്യത്ത് നമസ്കരിക്കുകയും ചെയ്തു.
കാലത്തിന്റെ മറുതീരത്തേക്ക് ആ അനർഘ ജീവിതവും യാത്രയായിരിക്കുന്നു..

യാത്ര പെട്ടൊന്ന് നിർത്തിവെച്ചത് മൂലം പ്രവർത്തകർക്ക് ചില വിഷമങ്ങൾ നേരിട്ടിരിക്കാം. പക്ഷേ, നമ്മെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരാൾ ഇനി നമുക്കിടയിൽ ഇല്ല എന്നതാണ്. അത്രയേറെ ബഹുമാന്യനും, ജനങ്ങൾക്ക് സ്വീകാര്യനും നിസ്വാർത്ഥനുമായിരുന്നു അദ്ദേഹം. അള്ളാഹുവിലേക്ക് കൂടുതൽ കൂടുതൽ തന്റെ ജീവിതത്തെ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യം മാത്രം ഭൗതിക ജീവിതത്തിന്റെ പൊരുളായി കണ്ടിരുന്ന ഒരു അത്ഭുത പ്രതിഭയായിരുന്നു അവർ. ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടക്കുന്ന ആ മുഖത്ത് അവസാനമായി എനിക്ക് നൽകാൻ സാധിച്ച ആ ചുംബനം ഞാനെന്റെ സൗഭാഗ്യമായി കരുതുകയാണ്. അതിലൂടെ എനിക്ക് ലഭ്യമായ ആത്മീയനിർവൃതി, ഈ ജീവിതാന്ത്യം വരെ നില നിൽക്കട്ടെയെന്ന് സർവ്വശക്ത നോട് പ്രാർത്ഥിക്കുകയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending