Video Stories
സഊദി എണ്ണക്കമ്പനിയില്‍ ഹൂഥികളുടെ ഡ്രോണ്‍ ആക്രമണം

സ്വന്തം ലേഖകന്‍
റിയാദ്: സഊദി അറേബ്യയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. കിഴക്കന്‍ മേഖലയിലെ അബുഖ്യാഖിലും ഖുറൈസിലുമാണ് ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം നാലു മണിക്ക് ആക്രമണമുണ്ടായത്.
ആക്രമണത്തെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമാണെന്ന് സഊദി ആഭ്യന്തര വക്താവ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂഥികള്‍ ഏറ്റെടുത്തു. യെമനിലെ ഹൂഥി വിമതര്‍ നേരത്തേയും സഊദിക്കെതിരെ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്.
അതേ സമയം ആക്രമണത്തെ തുടര്‍ന്ന് ദിനംപ്രതിയുള്ള 5.7 ദശലക്ഷം ബാരല്‍ എണ്ണ ഉല്പാദനം നിലച്ചതായാണ് വിവരം. യെമന്‍ വിമതര്‍ ആക്രമിച്ച രണ്ട് അരാംകോ എണ്ണ കേന്ദ്രങ്ങളിലെ ഉത്പാദനം സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. അക്രമണം മൂലം മൊത്തം ഉല്പാദനത്തിന്റെ പകുതിയോളം തടസ്സപ്പെട്ടതായി ഊര്‍ജ്ജ മന്ത്രി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സഊദിയിലെ ഡ്രോണ്‍ ആക്രമണം മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കിയേക്കും. അബുഖ്യാഖിലും ഖുറൈസിലും ഉണ്ടായ തീപിടിത്തങ്ങളുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബുഖ്യാഖിലെ ദൃശ്യങ്ങളില്‍ വെടിയൊച്ച കേള്‍ക്കാമെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇവിടങ്ങളില്‍ നിന്നുയരുന്ന തീജ്വാലകള്‍ വളരെ ദൂരെനിന്നു തന്നെ കാണാന്‍ സാധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടത്തിയത് 10 ഡ്രോണുകള്‍ ഉപയോഗിച്ചാണെന്നും സഊദിയില്‍ കൂടുതല്‍ ആക്രമണം നടത്തുമെന്നും ഹൂഥികള്‍ അറിയിച്ചു. തങ്ങളുടെ സിവിലിയന്മാര്ക്കു നേര്‍ക്കുള്ള ആക്രമണത്തിന് തിരിച്ചടിയാണിതെന്നും, സഊദിക്കുള്ള താക്കീതാണെന്നും തങ്ങളുടെ ആക്രമണം വ്യാപിപ്പിക്കുന്നത് തുടരുമെന്നും ഹൂഥി വക്താവ് യഹ്യ സരീ വിമതരുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറ ടിവിയിലൂടെ അറിയിച്ചു. സഊദി അറംകോയോടെ കീഴിലുള്ള അബുഖ്യാഖിലുള്ള എണ്ണ കമ്പനി ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്രാന്റാണ്.

പ്രതിദിനം ഏഴ് മില്യന്‍ ബാരല്‍ എണ്ണയാണ് ഇവിടെ നിന്നും ഉല്പാദിപ്പിക്കുന്നത്. 2006 ഫെബ്രുവരിയില്‍ അല്‍ഖാഇദ തീവ്രവാദികള്‍ പ്ലാന്റ്ിനു നേരെ ചാവേര്‍ സ്ഫോടനം നടത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സഊദി അറേബ്യയിലെ യു.എസ് അംബാസഡര്‍ ജോണ്‍ അബിസയിദ് ട്വിറ്ററിലൂടെ അറിയിച്ചു.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു
-
india3 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
ഇതിന്റെ പേരില്‍ ദേശീയ പാത നിര്‍മ്മാണം നീളരുത്
-
kerala3 days ago
കണ്ണൂരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു