Culture
ദീപാവലി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം; അഞ്ചുവര്‍ഷത്തേക്കാള്‍ കുറവെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ മലിനീകരണ തോത് കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്കാള്‍ കുറഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. നഗരത്തിന്റെ പല ഭാഗങ്ങളിലും മലിനീകരണ തോത് 400ന് അടുത്തെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.
അപ്പുറത്ത് നില്‍ക്കുന്ന ആളെ പോലും കാണാനാകാത്ത തരത്തിലുള്ള പുക മഞ്ഞ് ആവരണത്തോടെയായിരുന്നു നേരം പുലര്‍ന്നത്. വെയില്‍ ഉദിച്ചതോടെ നിലമെച്ചപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ മലിനീകരണതോത് കുറവാണ്. മൊറാദാബാദ്, നോയിഡ അടക്കമുള്ള ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിമേഖലകളിലും ദ്വാരക അടക്കമുള്ള ഹരിയാനയുടെ അതിര്‍ത്തിമേഖലകളിലും അന്തരീക്ഷം അതീവ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹരിയാനയില്‍ വിളവെടുപ്പ് കഴിഞ്ഞ വയലുകള്‍ കത്തിക്കാന്‍ ആരംഭിച്ചതും മലിനീകരണ തോത് വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നഗരവാസികള്‍ പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം വരുത്തിയതായും വളരെ കുറവ് വന്നതായും കെജ്‌രിവാള്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടയിലെ ദീപാവലിക്ക് ശേഷമുള്ള ഏറ്റവും മികച്ച വായു ഗുണനിലവാരമാണിത്. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ വലിയ തോതില്‍ പടക്കം പൊട്ടിച്ചതായി തോന്നുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ദേശീയ വായു ഗുണനിലവാര സൂചിക പ്രകാരം, രാവിലെ 11 ന് ആനന്ദ് വിഹാറില്‍ ഏറ്റവും മോശം എക്യുഐ 362 ആയിരുന്നു. കഴിഞ്ഞ വര്‍ഷം തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും മോശം എക്യുഐ 642 ആയിരുന്നു. 2017 ല്‍ എക്യുഐ 367 ആയിരുന്നു. 2016 ല്‍ 426 ഉം 2015 ല്‍ 327 ഉമായിരുന്നു. കൊണാട്ട് പ്ലേസില്‍ സംഘടിപ്പിച്ച നാല് ദിവസത്തെ ലേസര്‍ ഷോക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്.
ദീപാവലിയില്‍ പടക്കം പൊട്ടിക്കുന്നതില്‍ നിയനത്രണം വരുത്തിയത് ഹിന്ദു വിരുദ്ധമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചതായി കെജ്‌രിവാള്‍ പറഞ്ഞു. ബിജെപി ഡല്‍ഹിയിലെ ജനങ്ങളെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala2 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്