Connect with us

kerala

നാട്ടുകാരില്‍നിന്ന് പിടിച്ചെടുത്ത മീന്‍ വീട്ടില്‍ കൊണ്ടു പോയി കറി വച്ചു; ബാക്കി മറിച്ചു വിറ്റു- പൊലീസുകാര്‍ക്കെതിരെ നടപടി

ഒരു എസ്‌ഐ, എഎസ്‌ഐമാര്‍, ഏതാനും സിവില്‍പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണമുണ്ടായിരുന്നത്.

Published

on

തിരുവനന്തപുരം: നാട്ടുകാരില്‍ നിന്ന് പിടിച്ച കായല്‍മീന്‍ വീട്ടില്‍ കൊണ്ടു പോകുകയും മറിച്ചു വില്‍ക്കുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മൂന്ന് എ.എസ്.ഐമാരെയാണ് സ്ഥലം മാറ്റിയത്. പുളിങ്കുടിയിലെ എആര്‍ ക്യാംപിലേക്കാണ് ഇവരെ മാറ്റിയത്. റൂറല്‍ എസ്പിയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

കഠിനംകുളം കായലില്‍ നിന്ന് വലവീശിപ്പിടിച്ച കരിമീന്‍, തിലോപ്പിയ, വരാല്‍ തുടങ്ങിയ മത്സ്യങ്ങള്‍ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പില്‍ കൊണ്ടുപോയ മീന്‍ ഇടനിലക്കാരിലൂടെ വില്‍പന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയര്‍ന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീന്‍ പാചകം ഉണ്ടായിരുന്നെന്നും പറയുന്നു. ഒരു എസ്‌ഐ, എഎസ്‌ഐമാര്‍, ഏതാനും സിവില്‍പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണമുണ്ടായിരുന്നത്.

സംഭവം വിവാദമായതോടെ ആറ്റിങ്ങല്‍ ഡിവൈഎസ്പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നല്‍കി. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉള്‍പ്പെടെ വിശദീകരണം തേടിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട എ.ഐക്കെതിരെ നടപടിയെടുത്തില്ല എന്ന വിമര്‍ശനവുമുണ്ട്.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ

ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത്.

Published

on

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത്.

വാതിലുകള്‍ തുറന്നിട്ട് ബസുകള്‍ ഓടിക്കുന്നത് യാത്രക്കാര്‍ വീഴാനുള്ള ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് പെട്ടെന്നുള്ള ബ്രേക്കിംഗ്, മൂര്‍ച്ചയുള്ള വളവുകള്‍, തിരക്കേറിയ നഗരപ്രദേശങ്ങള്‍ എന്നിവയില്‍. ഈ സുരക്ഷിതമല്ലാത്ത രീതി മുമ്പ് നിരവധി ഗുരുതരവും മാരകവുമായ അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ആകെ 32,203 ബസുകള്‍ നാല് ദിവസത്തിനിടെ പരിശോധിച്ചത്. ബസുകളിലെ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി. ജില്ലാ പൊലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ സൂപ്രണ്ടുമാര്‍, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്. പതിവായി തുടര്‍ പരിശോധനകള്‍ നടത്താന്‍ ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഗതാഗത, റോഡ് സുരക്ഷാ മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്ട്സ്ആപ്പ് നമ്പറില്‍ ( 974700 1099 ) നിയമലംഘനങ്ങള്‍ പൗരന്മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം.

Continue Reading

kerala

ബംഗളുരു മംഗലാപുരം റൂട്ടില്‍ ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്

മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ പുറപ്പെടും.

Published

on

ബംഗളുരു മംഗലാപുരം റൂട്ടില്‍ ഓണത്തിന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. മംഗലാപുരം സെന്‍ട്രലില്‍ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ പുറപ്പെടും.

എസ്എംവിടി മംഗലാപുരം സ്‌റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3.50 നാണ് പുറപ്പെടുക. കോഴിക്കോട് പാലക്കാട് ഈറോഡ് വഴിയാണ് സര്‍വീസ്. നാളെ രാവിലെ എട്ടുമണി മുതല്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം.

Continue Reading

kerala

കോഴിക്കോട് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലടച്ച് വളര്‍ത്തി; വീട്ടുടമസ്ഥനെതിരെ കേസ്

നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

Published

on

കോഴിക്കോട് നരിക്കുനിയില്‍ വയലില്‍ നിന്ന് കെണിവെച്ച് പിടികൂടി തത്തയെ കൂട്ടിലിട്ട് വളര്‍ത്തിയതിന് വീട്ടുടമസ്ഥനെതിരെ വനംവകുപ്പ് കേസെടുത്തു. നരിക്കുനി പഞ്ചായത്തിലെ ഭരണിപ്പാറ കുടുക്കില്‍ എന്ന വീട്ടില്‍ നിന്നാണ് തത്തയെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും കസ്റ്റഡിയിലെടുത്തത്.

1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ 2 പട്ടികയില്‍ പെടുന്നതാണ് നാട്ടിന്‍പുറങ്ങളില്‍ കാണപ്പെടുന്ന മോതിരത്തത്തകള്‍. ഇത്തരം തത്തകളെ പിടികൂടി കൂട്ടിലിട്ട് വളര്‍ത്തുന്നത് ഏഴു വര്‍ഷം വരെ തടവും 25,000 രൂപയില്‍ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Continue Reading

Trending