kerala
സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2110 പേര് രോഗമുക്തരായി. 2346 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗബാധയുണ്ടായത്. 64 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 15 കോവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന് (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന് (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന് (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന് (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരന് (65), ആഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂര്‍ സ്വദേശിനി തങ്കമണി (65), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകന് (60), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി നാരായണന് ആചാരി (68), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജന് (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 454 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 457, കോഴിക്കോട് 377, തിരുവനന്തപുരം 313, എറണാകുളം 214, കണ്ണൂര്‍ 192, പാലക്കാട് 156, തൃശൂര്‍ 155, കൊല്ലം 130, കോട്ടയം 121, ആലപ്പുഴ 104, ഇടുക്കി, കാസര്‍ഗോഡ് 49 വീതം , പത്തനംതിട്ട 15, വയനാട് 14 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തിരുവനന്തപുരം 16, കൊല്ലം 6, എറണാകുളം, മലപ്പുറം 5, കാസര്‍ഗോഡ് 3, തൃശൂര്‍ 2, ആലപ്പുഴ, വയനാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 23 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 415, കൊല്ലം 165, പത്തനംതിട്ട 103, ആലപ്പുഴ 198, കോട്ടയം 121, ഇടുക്കി 25, എറണാകുളം 125, തൃശൂര്‍ 140, പാലക്കാട് 93, മലപ്പുറം 261, കോഴിക്കോട് 123, വയനാട് 76, കണ്ണൂര്‍ 135, കാസര്‍ഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 79,813 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,241 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2213 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,52,585 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,89,265 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ എടത്വാ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9), മുളക്കുഴ (വാര്‍ഡ് 15), മുതുകുളം (10, 11 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി (15), കറുവാരക്കുണ്ട് (10, 11, 13, 14), മുന്നിയൂര്‍ (3), തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കല്‍ (6), മാണിക്കല്‍ (11), പുളിമാത്ത് (14), കോഴിക്കോട് ജില്ലയിലെ കാരാശേരി (സബ് വാര്‍ഡ് 12, 15), കാവിലുംപാറ (സബ് വാര്‍ഡ് (8), മരുതോംകര (സബ് വാര്‍ഡ് 5), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 1, 2), വെള്ളമുണ്ട (സബ് വാര്‍ഡ് 11), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 2), പാലക്കുഴ (സബ് വാര്‍ഡ് 2) പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (സബ് വാര്‍ഡ് 15), വടക്കാഞ്ചേരി (15), അലനല്ലൂര്‍ (18), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (സബ് വാര്‍ഡ് 1, 2), കുറ്റൂര്‍ (11), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), വയനാട് ജില്ലയിലെ അമ്പലവയല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാര്‍ഡ് 8) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 615 ഹോട്ട് സ്പോട്ടുകളാണുള്ളത്.
kerala
കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന് കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
kerala
എസ്.ഐ.ആറിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍
നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്.ഐ.ആര്) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. എസ്.ഐ.ആര് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ബി.എല്‍.ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ബിഎല്‍ഒ ആത്മഹത്യ ചെയ്തതിന് പിന്നില്‍ എസ്ഐആര്‍ നടപടികള്‍ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്ഐആര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
kerala
എസ്.ഐ.ആര് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി
ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
ജയ്പൂര്‍: വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണ (എസ്.ഐ.ആര്) ജോലിയിലെ കടുത്ത സമ്മര്‍ദ്ദം രാജസ്ഥാനിലും ഒരു ബി.എല്‍.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.
മുകേഷിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ എസ്.ഐ.ആര് ജോലിയിലെ അമിത സമ്മര്‍ദ്ദവും, സൂപ്പര്‍വൈസറുടെ സമ്മര്‍ദ്ദവും, സസ്പെന്ഷന് ഭീഷണിയും മൂലം താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജയ്പൂര്‍ കല്‍വാഡ് ധര്‍മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്‍വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
മുകേഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന് ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്‍ നിന്ന് സസ്പെന്ഷന് ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.
കെറളം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നരു എയുപി സ്കൂളിലെ പ്യൂണായ അനീഷ് ജോര്‍ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്‍ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്‍ പോയിരിക്കെ ജീവന് അവസാനിപ്പിച്ചതായും പറയപ്പെടുന്നു.
-
GULF5 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories17 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

